Tuesday, October 30, 2007

കണ്ണുനീരിന്റെ വില എത്രയാ ?

നോക്കൂ, പന്നിയാര്‍ ദുരന്തത്തില്‍ എത്ര KSEB ജീവനക്കാര്‍ക്കു (എഞ്ചിനീയര്‍മാരടക്കം) ജീവിതം നഷ്ടപ്പെട്ടു. അവരാരൊക്കെയാണെന്നു നമ്മളാരും തിരക്കിയില്ല. അവരുടെ കുടുംബത്തിനു എന്തൊക്കെ നഷ്ടപ്പെട്ടെന്നു തിരക്കിയില്ല. ഒന്നൊ രണ്ടൊ ലക്ഷം രൂപ കൊടുക്കാമെന്നു മന്ത്രി പറഞ്ഞു. (ക്രിക്കറ്റ്‌ താരത്തിന്നു VS കൊടുത്തതു അഞ്ചും ഏലിയസിനു കൊടുത്തതു ആറും) അവരുടെ വീടുകളില്‍ ഒരുത്തനും പോയില്ല. അവരുടെ സംസ്കാരത്തിനു പോലീസ്‌ വെടികളോ ബഹുമതികളോ ഉണ്ടായിരുന്നില്ല, നാട്ടുകാരുടെ നീണ്ട നിരയൊ LIVE പ്രക്ഷേപണമോ ഉണ്ടായില്ല.

കാരണം അവര്‍ പോലിസുകാരായിരുന്നില്ല, സര്‍ക്കാരിനു അവരുടെ മരണത്തില്‍ നിന്നു നഷ്ടമല്ലാതെ ലാഭമുണ്ടായിരുന്നില്ല. വലതുപക്ഷ-ഇടതുപക്ഷ സിണ്ടിക്കേറ്റ്‌-പിണ്ടിക്കേറ്റ്‌ വാര്‍ത്തജീവികള്‍ക്കു രുചിയുണ്ടാക്കുന്ന ഒന്നും അവരുടെ പ്രിയപ്പെട്ടവരുടെ കരച്ചിലില്ലാതെ പോയി.

3 comments:

Anna said...

പക്ഷെ, കണ്ണീരിനും ജീവനും അങ്ങിനെയൊക്കെ ഒരു വിലയുണ്ടോ, മാഷെ ?

ദിലീപ് വിശ്വനാഥ് said...

എന്തിനാ മരണത്തിലും, ജനനത്തിലും ക്രിക്കറ്റിലും ഒക്കെ രാഷ്ട്രീയം നിറക്കുന്നെ?

Divakaran said...

രാഷ്ട്രിയമല്ല പ്രശ്നം. അധികാരത്തിന്റെ രോഗങ്ങളെ തിരിച്ചറിയെണ്ടതുണ്ട്‌, എന്നുള്ളതു കൊണ്ടാണ്‌.