Tuesday, October 30, 2007

കണ്ണുനീരിന്റെ വില എത്രയാ ?

നോക്കൂ, പന്നിയാര്‍ ദുരന്തത്തില്‍ എത്ര KSEB ജീവനക്കാര്‍ക്കു (എഞ്ചിനീയര്‍മാരടക്കം) ജീവിതം നഷ്ടപ്പെട്ടു. അവരാരൊക്കെയാണെന്നു നമ്മളാരും തിരക്കിയില്ല. അവരുടെ കുടുംബത്തിനു എന്തൊക്കെ നഷ്ടപ്പെട്ടെന്നു തിരക്കിയില്ല. ഒന്നൊ രണ്ടൊ ലക്ഷം രൂപ കൊടുക്കാമെന്നു മന്ത്രി പറഞ്ഞു. (ക്രിക്കറ്റ്‌ താരത്തിന്നു VS കൊടുത്തതു അഞ്ചും ഏലിയസിനു കൊടുത്തതു ആറും) അവരുടെ വീടുകളില്‍ ഒരുത്തനും പോയില്ല. അവരുടെ സംസ്കാരത്തിനു പോലീസ്‌ വെടികളോ ബഹുമതികളോ ഉണ്ടായിരുന്നില്ല, നാട്ടുകാരുടെ നീണ്ട നിരയൊ LIVE പ്രക്ഷേപണമോ ഉണ്ടായില്ല.

കാരണം അവര്‍ പോലിസുകാരായിരുന്നില്ല, സര്‍ക്കാരിനു അവരുടെ മരണത്തില്‍ നിന്നു നഷ്ടമല്ലാതെ ലാഭമുണ്ടായിരുന്നില്ല. വലതുപക്ഷ-ഇടതുപക്ഷ സിണ്ടിക്കേറ്റ്‌-പിണ്ടിക്കേറ്റ്‌ വാര്‍ത്തജീവികള്‍ക്കു രുചിയുണ്ടാക്കുന്ന ഒന്നും അവരുടെ പ്രിയപ്പെട്ടവരുടെ കരച്ചിലില്ലാതെ പോയി.

ചങ്ങനാശ്ശേരി സംഭവം

പിണറായിക്കു വേണ്ടി കേരള സര്‍വകലശാലയില്‍ പ്രത്യേക സമ്മേളനം. വിദ്യാഭാസത്തിന്നു വേണ്ടിയുള്ള സൗകര്യങ്ങളും, വിദ്യാര്‍ഥികളെയും ഉപയോഗിച്ചുകൊണ്ട്‌,അവിടെ അദ്ദേഹം വര്‍ഗീയതക്കെതിരായി പ്രസംഗിക്കുന്നു.

സത്യത്തില്‍ വര്‍ഗീയതയാണോ പ്രശ്നം. അതൊ വര്‍ഗീയതേയും, അതു പോലെയുള്ള എല്ലാ മനുഷ്യദൗര്‍ബല്യങ്ങളെയും മുതലെടുത്തു ഉപജീവനം നയിക്കുന്ന രാഷ്ട്രീയ പരജീവികളോ. ജാതിയാവട്ടെ, പ്രാദേശികതയാകട്ടെ, സാമ്പത്തിക സ്ഥിതിയാകട്ടേ, ജോലിയാകട്ടേ, സമൂഹത്തെ വിഭജിക്കുന്ന എതു സംഗതിയുമാകട്ടേ ഇന്ത്യയിലെ രാഷ്ട്രീയക്കാരനു എളുപ്പത്തില്‍ വളമാകുന്നു.

അപ്പോള്‍ ആരാണു കുറ്റക്കാര്‍ ?
പാവം സമൂഹവൈജാത്യങ്ങളോ അതൊ എങ്ങിനെയും രാഷ്ട്രീയജീവിതം തള്ളിക്കൊണ്ടു നടക്കുന്നവരോ.

Monday, October 29, 2007

കേരള സര്‍ക്കസ്‌

കേരള രാഷ്ട്രീയം നല്ലൊരു കൂത്താണ്‌. ചിരിക്കാം, പുഛിക്കാം, ദേഷ്യപ്പെടാം, വിഷമിക്കാം.

പിണറായി- അച്ചുതാനന്ദന്‍ കളി, ചാണ്ടി-ചെന്നിത്തല കളി, പിന്നെ ഇടക്കു കൃഷ്ണദാസും രാജഗോപാലും.

ഗെസ്റ്റ്‌ താരങ്ങളായിട്ട്‌ കുഞ്ഞാലികുട്ടി, ചന്ദ്രചൂഡന്‍, മദനി, കുമ്മനം, തുടങ്ങിയവരും.

എല്ലാം കൂടി നല്ല മേളം.